ഈ മാസം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് ഓരോ മിനിട്ടിലും രണ്ടു കോവിഡ് രോഗികള്‍ വീതം

ജാഫര്‍
റിയാദ്: ഈ ശവ്വാല്‍ മാസം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ, ഇതുവരെ സൗദിയില്‍ സ്ഥിരീകരിച്ചത് 1,50,000ല്‍ അധികം രോഗികളാണ്. അതിന്റെ 53 ശതമാനവും കഴിഞ്ഞ 28 ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ഓരോ മിനിറ്റിലും രണ്ടു കോവിഡ് രോഗികള്‍ എന്ന തോതിലാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഔദ്യോഗിക രേഖകള്‍ സ്ഥിരീകരിക്കുന്നു.
ഫീല്‍ഡ് ലബോറട്ടറി പരിശോധനകള്‍ കാരണം കൊറോണ വൈറസ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ 80 ശതമാനവും 30 വയസ്സിനു മുകളിലുള്ളവരാണ്. അവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും കൃത്രിമ ശ്വസന യന്ത്രങ്ങള്‍ ആവശ്യമാണ്.






