ഹാഇലില്‍ വാഹനാപകടം 9 പേര് മരണപ്പെട്ടു; മരിച്ചത് സൗദികളും പാകിസ്താനികളും

ഹാഇല്‍: സൗദി ഹായില്‍ പ്രവിശ്യയിലെ ‘ഹാഇത്ത്” നഗരത്തിനടുത്തുള്ള ‘ഷുവൈമിസ്’ ഗ്രാമത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ 9 പേര് മരണപ്പെട്ടു.

ഷുവൈമിസ് ഗ്രാമത്തിലെ കാര്‍ഷിക റോഡില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തിന്റെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും കത്തുകയും രണ്ട് വാഹത്തിലെയും മുഴുവന്‍ യാത്രക്കാരും മരണപ്പെടുകയും ചെയ്തു. ഒരു വാഹനത്തില്‍ ഹാഇല്‍ പൊലീസില്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന സര്‍ജന്റ്: നായിഫ് മര്‍സൂക്ക് അല്‍ റാഷിദിയും അദ്ദേഹത്തിന്റെ ഭാര്യയും, മകനും രണ്ടു പെണ്‍മക്കളുമടങ്ങുന്ന അഞ്ചു പേരും രണ്ടാമത്തെ വാഹനത്തില്‍ ഉണ്ടായിരുന്ന പാകിസ്താന്‍ സ്വദേശികളായ നാല് തൊഴിലാളികളുമാണ് മരണപ്പെട്ടത്.

സൗദി കുടുംബത്തോടൊപ്പം യാത്രചെയ്യാതെ വീട്ടില്‍ കഴിഞ്ഞിരുന്ന 17 വയസുള്ള ഒരു മകന്‍ മാത്രമാണ് ഇനി സൗദി കുടുംബത്തില്‍ അവശേഷിക്കുന്നത്.