ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

തലശ്ശേരി: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ടെമ്പിള്‍ ഗെയ്റ്റ് ജഗന്നാഥ ക്ഷേത്രത്തിന് സമീപം പഥ്ഠഅാമാലയത്തില്‍ ഹരിഹരസുതന്‍ (34) ആണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെ ഹരിഹരന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ട ഹരിഹരസുതന്റെ ഭൗതീകദേഹം കോവിഡ് ടെസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തലശ്ശേരി ഗവ.ജനറല്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. രാമകൃഷ്ണന്‍ – സുലോചന ദമ്പതികളുടെ മകനാണ് ഹരിഹരന്‍. സഹോദരി മിനി.






