സൗദിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു; ഇന്ന് 45 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1849 പേര്‍ രോഗമുക്തരായതായി റിപ്പോട്ട് ചെയ്തു. മൊത്തം രോഗമുക്തി നേടിയവര്‍ 95764. നിലവില്‍ ചികിത്‌സയിലുള്ളവര്‍ 53,344 പേരാണ്. ഇവരില്‍ 1941 പേരുടെ നില ഗുരുതരവുമാണ്.
ജാഫര്‍
റിയാദ്: 4301 പേരില്‍കൂടി കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,50,292 ആയി. കോവിഡ് ബാധിച്ച് 45 പേരുടെ മരണം കൂടി ഇന്ന് റിപ്പോര്‍ട്ട്‌ചെയ്തതോടെ മൊത്തം മരണ സംഖ്യ 1184 ആയി ഉയര്‍ന്നു. ഇന്ന് 1849 പേര്‍ രോഗമുക്തരായതായി റിപ്പോട്ട് ചെയ്തു. മൊത്തം രോഗമുക്തി നേടിയവര്‍ 95764. നിലവില്‍ ചികിത്‌സയിലുള്ളവര്‍ 53,344 പേരാണ്. ഇവരില്‍ 1941 പേരുടെ നില ഗുരുതരവുമാണ്.
റിയാദ്: 1091, ഹുഫൂഫ്: 430, ജിദ്ദ: 384, മക്ക: 305, തായിഫ്: 213, ഖത്തീഫ്: 180, ദമ്മാം: 164, ഖേബാര്‍: 153, അല്‍മുബാറസ്: 145, മദീന: 104 മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






