മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ തുറക്കല്‍ സ്വദേശി കോവിഡ് ബാധിച്ച് റിയാദില്‍ മരിച്ചു

റിയാദ്: മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ തുറക്കല്‍ കൊടവണ്ടി അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ മുഫീദ്(29) കോവിഡ് ബാധിച്ച് റിയാദില്‍ മരിച്ചു.

സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അല്‍ദരീസ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയിരുന്നു. ആറു മാസം മുമ്പാണ് വിവാഹം നടന്നത്. ഭാര്യ: ഫാത്തിമ ബിന്‍സിയ. മാതാവ്: സഫിയ. സഹോദരങ്ങള്‍: സഫിയ, ജാസിം, മുന്ദിര്‍, മുശറഫ്, ജവാദ്. റിയാദ് കേരള ഇലവന്‍ ഫുട്‌ബോള്‍ ക്ലബ് അംഗമായിരുന്നു.

ഖബറടക്കല്‍ നടപടിക്രമങ്ങള്‍ക്ക് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ്‌നേതൃത്വത്തില്‍ നടന്നുവരുന്നു.