സൗദിയില്‍ പുതുതായി 4757 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തു; ഇന്ന് 48 മരണം

ഇന്ന് ഏറ്റവും കൂടുതല്‍ കാവിഡ് രോഗം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദില്‍ 1442 പേരിലാണ്. മക്കയില്‍ 399ഉം ജിദ്ദയില്‍ 300ഉം പേരിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്,

ടി.ക്കെ ജാഫര്‍

റിയാദ്: 4757 പേരില്‍കൂടി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,45,991 ആയിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 48 പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 1139 ആയിട്ടുണ്ട്. ഇന്ന് 2253 പേരുടെ രോഗമുക്തമാവുകയും മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 93915ഉം ആയിട്ടുണ്ട്. ചികിത്‌സയിലുള്ളത് 50937 പേരാണ്. 1877 പേരുടെ നില ഗുരുതരവുമാണ്.

റിയാദ്: 1442, മക്ക: 399, ജിദ്ദ: 300, ഖത്തീഫ്: 218, മദീന: 191, ദമ്മാം: 179, ഹുഫൂഫ്: 174, ഖോബാര്‍: 162, ബുറൈദ: 129, അല്‍മൊബാറസ്: 128, ദഹ്‌റാന്‍: 113, അല്‍ ദര്‍ഇയ്യ: 102, ഖമീസ് മുഷൈത്ത്: 100, മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.