നഴ്സ് അനർഹമായി ശമ്പളം പറ്റിയ സംഭവം അന്വേഷിക്കണം

തലശ്ശേരി: അമേരിക്കയില്‍ ജോലി ചെയ്യുന്ന നഴ്‌സ് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും ഇപ്പോഴും ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്നതിലെ അഴിമതിയെക്കുറിച്ച് അരോഗ്യ മന്ത്രി അന്വേഷിക്കണമെന്ന് ഡി. സി. സി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രിയിലെ വികസന സ്തംഭനത്തിനെതിരെയുള്ള ധര്‍ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തുകോടി രൂപ ചിലവില്‍ ആസൂത്രണം ചെയ്തതലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്റര്‍, പുതിയ ഒ.പി, സര്‍ജിക്കല്‍ വാര്‍ഡ് ലാബ്. ട്രോമാകെയര്‍ യൂനിറ്റ്, എന്നീ എന്‍. ആര്‍. എച്ച്. എം സംസ്ഥാന എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.

എം.പി അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സജീവ് മാറോളി, വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി.ടി.സജിത്, വി.എന്‍.ജയരാജ് മണ്ണയാട് ബാലകൃഷ്ണന്‍, പി.വി രാധാകൃഷ്ണന്‍, പി.ഒ മുഹമ്മദ് റാഫി ഹാജി എന്നിവര്‍ സംസാരിച്ചു.

കെ. ഇ. പവിത്ര രാജ്, ഇ.വി ജയകൃഷ്ണന്‍, എം.പി സുധീര്‍ ബാബു, എ .ഷര്‍മിള, ഒ. ഹരിദാസ്, എ.വി രാമദാസ് എന്നിവര്‍ നേതൃത്വം നല്‍കി.