പ്രവാസികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ പ്രത്യക്ഷ സമരം

ഒതായി: കോവിഡ് പ്രതിസന്ധിയില്‍ സൗദിഅടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടും രോഗികളയത്‌കൊണ്ടും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും മറ്റു ആവിശ്യപ്പെട്ട് കൊണ്ട് പ്രവാസികളെ ദ്രോഹിക്കുന്ന സംസ്ഥാന ഗവഞമെന്റിന്റെ ക്രൂരതക്ക് എതിരെ ഗ്‌ളോബല്‍ കെ എം സി സി ‘പ്രവാസി കുടുംബങ്ങള്‍ തെരുവിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് ഏറനാട് ഗ്‌ളോബല്‍ കെ എം സി സി ഭാരവാഹികള്‍ എടവണ്ണയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രസിഡന്റ് അഹമ്മദ് കുട്ടി മദനിയുടെ അഹ്വാന പ്രകാരം മണ്ഡലത്തിലെ മുഴുവന്‍ പ്രവാസി കുടുംബങ്ങളും ജൂണ്‍ 19 വെള്ളിയാഴ്ച കാലത്ത് പത്ത് മണിക്ക് അവരുടെ വീടിന്നു മുന്നില്‍ പ്‌ളകാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങി വിവിധ തരത്തിലുള്ളവര്‍ക്ക് നാട്ടിലെത്താന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടിരിക്കയാണ്. പ്രവാസികളെ രക്ഷിക്കുക, കൂടുതല്‍ ഇവാക്വേഷന്‍ വിമാനങ്ങള്‍ അനുവദിക്കുക ചാര്‍ട്ടേഡ് വിമാനങ്ങള്‍ അനുവദിക്കുക, പിറന്ന നാട്ടില്‍ മരിക്കാന്‍ അനുവദിക്കുക, പുതിയ നിബന്ധനകള്‍ കൊണ്ട്‌വന്നു പ്രവാസികളെ പ്രയസത്തിലാക്കരുത്, സര്‍ക്കാര്‍ ക്വാറന്‍ൈറന്‍ പുനസ്ഥാപിക്കുക, മലയാളികള്‍ക്കു മാത്രം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്ന നിബന്ധന പിന്‍വലിക്കുക, ഏറനാട് എം.ല്‍.എ പി കെ ബഷീര്‍ തുടങ്ങി വെച്ച ആറു മാസത്തേക്ക് പലിശ രഹിത ലോണ്‍ കേരളമൊട്ടുക്കും പ്രവാസികള്‍ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ പ്‌ളേകാര്‍ഡില്‍ രേഖപ്പെടുത്തും. പി കെ ബഷീര്‍ എം ല്‍ എ ഉല്‍ഘാടനം ചെയുന്ന സമര പരിപാടിക്ക് മാതൃസംഘടന അടക്കം എല്ലാ സംഘടനയുടയും പിന്തുണ ഉണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു
പത്ര സമ്മേളനത്തില്‍ എറനാട് ഗ്‌ളോബല്‍ കെ എം സി സി ജനറല്‍ സെക്രട്ടറി സുള്‍ഫീക്കര്‍ കാഞ്ഞിരാല ഒതായി, ഓര്‍ഗനൈസിംഗ് സെക്രട്ടറി മാലിക് എം സി, നജ്മുദ്ദീന്‍ കുവൈത്ത്, ഹബീബ് കാഞ്ഞിരാല തുടങ്ങിയവര്‍ പങ്കെടുത്തു.






