കോവിഡ് ബാധിച്ച് മരിച്ച കര്‍ണ്ണാടക സ്വദേശിയുടെ മൃതദേഹം കബറടക്കി

റിയാദ്: കോവിഡ് 19 ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട കര്‍ണ്ണാടക ഹുബ്ലി സ്വദേശി ജിലാന കാസിം സാബിന്റെ മൃതദേഹം കബറടക്കി. സൗദി സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഉമ്മല്‍ഹമാം കബര്‍ സ്ഥന്മാനില്‍ ശവസംസ്‌കാര ചടങ്ങ് നടന്നത്.

കോവിഡ് ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലധികമായി റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷത്തോളമായി റിയാദ്, ഹോത്ത പ്രദേശങ്ങളില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സഹോദരന്‍ ഷാക്കിറയില്‍ ജോലി ചെയ്യുന്നു.

സംസ്‌കാര ചടങ്ങില്‍ കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരും സനയ്യ അറബയിന്‍ യൂണിറ്റ് ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് മൃതദേഹം മറവുചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായത്.