ഭരണകൂട അനീതിക്കെതിരെ പ്രതിഷേധിക്കുക: ഐ.സി.എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ്

ദമാം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഊദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാതിരിക്കുകയും, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മടങ്ങാന്‍ തയ്യാറിയിരിക്കുന്നവരോട് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സര്‍ക്കാരിന്റെ തീരുമാങ്ങള്‍ പ്രവാസികള്‍ക്ക് നേരെയുള്ള അനീതിയാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണമെന്നും ഐ.സി.എഫ് ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമല്ലെന്നിരിക്കെ കേരളത്തിന്റെ കടുംപിടുത്തം ഒഴിവാക്കണമെന്നും, മാസങ്ങളായി ജോലിയും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴില്‍ കരാര്‍ അവസാനിച്ചവര്‍, കോവിഡ് വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രസിഡന്റ് സൈനുദ്ദീന്‍ മുസ്ല്ല്യാര്‍ വാഴവറ്റ അധ്യക്ഷത വഹിച്ചു. കോയ സഖാഫി, ശൗഖത്ത് സഖാഫി, അന്‍വര്‍ കളറോഡ്, ശരീിഫ് മണ്ണൂര്‍, ഹാരീസ് സഖാഫി, ഹംസ ഹാജി പറങ്കിമൂച്ചിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അശ്‌റഫ് കരുവന്‍ പൊയില്‍ സ്വാഗതവും നാസര്‍ മസ്താന്‍ മൂക്ക് നന്ദിയും പറഞ്ഞു.






