സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 39 മരണം, 4919 പേരില്‍ പുതുതായി രോഗം, 2122 പേര്‍ പുതുതായി രോഗമുക്തി നേടി

റിയാദ്: 2371, മക്ക: 282, ജിദ്ദ: 279, ഹുഫൂഫ്: 273, മദീന: 156, തായിഫ്: 140, ദമ്മാം: 137, ദഹ്‌റാന്‍: 123, ഖോബാര്‍: 114, ഖമീസ് മുഷൈത്ത്: 100 മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.
ടി.ക്കെ ജാഫര്‍
റിയാദ്: സൗദിയില്‍ പുതുതായി 4919 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,41,234 ആയി.
സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത് പ്രകാരം കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 39 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1091 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2122 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 91662 ആണ്.
നിലവില്‍ ചികിത്‌സയിലുള്ളവര്‍ 44,481 പേരാണ്. ഇവരില്‍ 1859 പേരുടെ നില ഗുരുതരവുമാണ്.