ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ജനീവ: ഇന്ത്യയും ചൈനയും അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണം. അതിർത്തിയിലെ സംഘർഷം ലംഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും നടപടിയെടുത്തത് തൃപ്തികരമാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
അതേസമയം, അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അമേരിക്ക പ്രതികരിച്ചു. 20 ജവാന്മാരുടെ വീരമൃത്യുവില്‍ അനുശോചിക്കുന്നു. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും യുഎസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു.






