ധര്‍ണ്ണ നടത്തി

തലശ്ശേരി: വൈദ്യുതി ചാര്‍ജ് ബില്ലിലെ കൊള്ളക്കും, ഇന്ധന വിലവര്‍ദ്ധനവിനുമെതിരെ കെ. പി. സി. സി ആഹ്വാന പ്രകാരം തലശ്ശേരി സൗത്ത്, തിരുവങ്ങാട്, എരഞ്ഞോളി മണ്ഡലം കോണ്‍ഗ്രസ് കമ്മററികളുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി സൗത്ത് ഇലക്ട്രിസിറ്റി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി. സുശീല്‍ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു. ഡി. സി. സി സെക്രട്ടറി എം.പി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
പി.വി.രാധാകൃഷ്ണന്‍, എ ഷര്‍മ്മിള, എം.പി. സുധീര്‍ ബാബു, റാഫി ഹാജി, പി.എന്‍ പങ്കജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ സുരേഷ് ബാബു, മനോജ് നാലാം കണ്ടത്തില്‍, ശ്രീധത്ത്, രാമചന്ദ്രന്‍ കെ, എം. എ. കെ പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ഇ. വിജയകൃഷ്ണന്‍ സ്വാഗതവും ധസുകുമാരന്‍ നന്ദിയും പറഞ്ഞു.






