വൈദ്യുതി ചാര്‍ജജ് വര്‍ദ്ധിപ്പിച്ചതില്‍ ധര്‍ണ്ണ

തലശ്ശേരി: ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുന്ന കൊവിഡ് കാലത്ത് ആശ്വാസമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജജ് വര്‍ദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് മാടപ്പീടിക ഇലക്ര്ടിസിറ്റി ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി സി സി അംഗം വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍ കെ പ്രേമന്‍ അധ്യക്ഷതവഹിച്ചു. വി സി പ്രസാദ്, സി പി പ്രസില്‍ ബാബു, വി കെ രാജേന്ദ്രന്‍, പി ദിനേശന്‍, സി ആര്‍ റസാഖ്, സന്ദീപ് കോടിയേരി, കെ അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണക്കാടന്‍ പ്രേമന്‍ മയലക്കര രാജീവന്‍ സി ജയസൂര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.