സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 41 മരണം

റിയാദ്: 1629, ജിദ്ദ: 477, മക്ക: 224, ഹുഫൂഫ്: 200, ദമ്മാം: 192,  ഖോബാര്‍: 132, ഖത്തീഫ്: 116, മക്ക: 100 മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

♠ ടി.ക്കെ ജാഫര്‍

റിയാദ്: സൗദിയില്‍ പുതുതായി 4267 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി.

സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1052 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 1650 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആണ്.

നിലവില്‍ ചികിത്‌സയിലുള്ളവര്‍ 45,723 പേരാണ്. ഇവരില്‍ 1918 പേരുടെ നില ഗുരുതരവുമാണ്.