കൊല്ലം സ്വദേശി യോഹന്നാന്‍ മത്തായി ഹൃദയാഘാതം മൂലം മരിച്ചു

ദമാം: കൊല്ലം പുനലൂര്‍ എളമ്പല്‍ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജില്‍ യോഹന്നാന്‍ മത്തായി(69) ദമാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദമാം അല്‍ രൗദ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുപ്പത്തിയഞ്ചു വര്‍ഷമായി ഒരു സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: മനോജ് യോഹന്നാന്‍, അനു ബെന്‍സന്‍. ദമാം അല്‍ റൗദ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിരിക്കുന്നു.






