കോവിഡ് ബാധിച്ച് മരണപ്പെട്ട ഡൊമിനിക് ജോണിന്റെ മൃതദേഹം സംസ്‌കരിച്ചു

റിയാദ്: ദവാദ്മി ജനറല്‍ ഹോസ്പിറ്റലില്‍ കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയില്‍ കഴിയവെ മെയ് 31ന് മരണപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി ഡൊമിനിക് ജോണിന്റെ (37) മൃതദേഹം സംസ്‌കരിച്ചു. സൗദി ഗവണ്‍മെന്റ് അനുവദിച്ചു തന്ന പ്രത്യേക സ്ഥലത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് മൃതദേഹം സംസ്‌കരിച്ചത്.

പനിയും ശ്വാസതടസ്സവും മൂലം ദവാദ്മി ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ മെയ് 17 മുതല്‍ ചികിത്സയിലായിരുന്നു ഡൊമിനിക്. സൗദി അരാംകോയുടെ അല്‍യമാമ പ്രൊജക്ടില്‍ ജീവനക്കാരനായിരുന്നു. 18 വര്‍ഷമായി അല്‍യമാമ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. കേളി ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗം, കേന്ദ്ര ജീവകാരുണ്യ വിഭാഗം, കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ ശ്രമഫലമായാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്തിയ സംസ്‌കാര ചടങ്ങില്‍ ദവാദ്മിയിലെ പൊതു സമൂഹത്തിലുള്ളവരും കേളി ഏരിയ ഭാരവാഹികളും പങ്കെടുത്തു.
കോവിഡ് ബാധിച്ച് മരണപ്പെട്ട ഡൊമിനിക് ജോണ്‍