സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 39 മരണം, മൊത്തം മരണ സംഖ്യ 1011

റിയാദ്: സൗദിയില്‍ ഇന്ന് 4507 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,32,048 ആയി.
കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 39 പേര്‍ മരിച്ചു. മൊത്തം മരണ സംഖ്യ 1011 യിട്ടുണ്ട്. ഇന്ന് 3170 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 87890 ആണ്. നിലവില്‍ ചികിത്‌സയിലുള്ളവര്‍ 43,147 പേരും 1897പേരുടെ നില ഗുരുതരവുമാണ്.
റിയാദ്: 1658, ജിദ്ദ: 413, മക്ക: 386, ദമ്മാം: 270, ഹുഫൂഫ്: 205, ഖത്തീഫ്: 183, തായിഫ്: 130, മദീന: 125, മറ്റ് സിറ്റികളില്‍ 100ന് താഴെയുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.






