സൗദിയില്‍ കൊറോണ ബാധിച്ച് ഇന്ന് 40 മരണം, 4233 പേരില്‍ പുതുതായി രോഗം

റിയാദ്: സൗദിയില്‍ പുതുതായി 4233 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,27,541 ആയി.

സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ മുഹമ്മദ് അല്‍ അബ്ദാലി ഇന്ന് റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതനുസരിച്ച് കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് 40 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 972 ആവുകയും ചെയ്തിട്ടുണ്ട്. ഇന്ന് 2172 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 84,720 ആണ്.

റിയാദ്: 1735, ജിദ്ദ: 352, മക്ക: 314, ദമ്മാം: 161, മദീന: 158, ഹുഫൂഫ്: 147, ഖത്തീഫ്:144, വാദി ദവാസിര്‍: 137, മറ്റ് സിറ്റികളില്‍ 8100ന് താഴെയുമാണ്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.