കൊറോണ വിവരം പങ്കുവെച്ചുള്ള സൗദിയിലെ വാര്‍ത്താസമ്മേളനം ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്താ സമ്മേളനം ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം. ഇന്ന് മുതല്‍ ഞായര്‍, ചൊവ്വ, വ്യാഴം എന്നീ മൂന്ന് ദിവസങ്ങളിലായിരിക്കും പത്രസമ്മേളനം നടക്കുക.
ഇതുവരെ എല്ലാ ദിവസവും സൗദി സമയം വൈകുന്നേരം 3.30ന് ശേഷം ആരോഗ്യ മന്ത്രാലയം ഔദ്യോഗീക വക്താവ് ഡോക്ടര്‍ അബ്ദുല്‍ ആലിയുടെ വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നു. അതിനു ശേഷം ആഭ്യന്തര മന്ത്രാലയം, സുരക്ഷാ വിഭാഗം, വാണിജ്യ മന്ത്രാലയം, മാനവ വിഭവ ശേഷി മന്ത്രാലയം എന്നിവയുടെ വക്താക്കള്‍ ഓരോ ദിവസങ്ങളിലായി ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
ഇന്ന് ഞായറാഴ്ച നടക്കുന്ന പത്രസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ഔദ്യോഗീക വക്താവ് ഡോക്ടര്‍ അബ്ദുല്‍ ആലിയുടെ വാര്‍ത്താസമ്മേളനം സൗദി സമയം വൈകുന്നേരം 3.35ന് തുടങ്ങും. ശേഷം സൗദി ഫുഡ് ആന്റ് ഡ്രഗ്‌സ് അതോറിറ്റി വാക്താവ് തൈസീര്‍ അല്‍ മുഫ്രിഹിന്റെ വാര്‍ത്താസമ്മേളനവും ഉണ്ടായിരിക്കും.






