സൈദാര്‍പള്ളി മേഖല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മഴക്കാല ശുചീകരണം നടത്തി

തലശ്ശേരി: കോവിഡ് 19ന്റെ മുന്‍കരുതലും ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങള്‍ തടയുന്നതിനും വേണ്ടി യൂത്ത് ലീഗ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സെയ്താര്‍ പള്ളി മേഖല ശുചീകരണ പ്രവര്‍ത്തനം നടത്തി.
മുബാറക്ക് സ്‌കൂള്‍ പരിസരത്ത് മുസ്‌ലിം ലീഗ് മുനിസിപ്പല്‍ സെക്രട്ടറി തഫ്‌ലീം മാണിയാട്ട് ഉദ്ഘാടനം ചെയ്തു. ഫര്‍ദ്ദീന്‍ സെയ്താര്‍ പള്ളി അധ്യക്ഷത വഹിച്ചു. എ കെ സക്കരിയ, മഹറൂഫ് മാണിയാട്ട്, ആദില്‍ അഫ്രീദ് പഞ്ചറാന്റവിട, എം എ പി ഫാദില്‍, അദ്‌നാന്‍ കൂവേരി എന്നിവര്‍ നേതൃത്വം നല്‍കി.






