അനധികൃത ബാര്‍ബര്‍ഷോപ്പ്; ജിസാനില്‍ വിദേശി അറസ്റ്റില്‍

ജിസാന്‍: താമസ കെട്ടിടത്തിനകത്ത് ബാര്‍ബര്‍ഷോപ്പ് നടത്തിയ വിദേശിയെ നഗരസഭ അധികൃതര്‍ പിടികൂടി.  മുനിസിപ്പാലിറ്റി കണ്‍ട്രോള്‍ ടീം, സുരക്ഷാ വിഭാഗം തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

കൊറോണ വൈറസ് മുന്‍കരുതലുകള്‍ ലംഘനം സംബന്ധമായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് അനധികൃതമായി വീട് കേന്ദ്രീകരിച്ച് ബാര്‍ബര്‍ഷോപ്പ് നടത്തുന്നത് കണ്ടെത്തിയത്.

ബാര്‍ബര്‍ഷോപ്പ് നടത്തിയ വീട് മുനിസിപ്പാലിറ്റി അധികൃതര്‍ പൂട്ടി സീല്‍വെക്കുകയും പിഴ ചുമത്തുകയും ചെയ്തു.