ഓൺ ലൈൻ പഠന സൗകര്യമൊരുക്കി വാട്ട്സ് അപ്പ് കൂട്ടായ്മ

തലശ്ശേരി: മാറിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പഠനപ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍ വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായഹസ്തവുമായി വാട്ട്‌സ് അപ്പ് കൂട്ടായ്മ. സൈദാര്‍ പള്ളി ഗെയ്‌സ് വാട്ട്‌സ് അപ്പ് കൂട്ടായ്മയാണ് സമൂഹത്തിന് മാതൃകയായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ലോക് ഡൗണ്‍ കാലയളവിലും നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സമൂഹത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒരു കൂട്ടായ്മയാണ് സൈദാര്‍ പള്ളി ഗെയ്‌സ്. അല്‍ മദ്രസ്സത്തുല്‍ മുബാറക്ക എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിജിറ്റല്‍ ടി വി നല്‍കിയത്. വാട്ട്‌സ് അപ്പ് കൂട്ടായ്മ പ്രവര്‍ത്തകരായ സി. എച്ച് അസ്‌കര്‍ അല്‍മാസ്, മഹറൂഫ് മാണിയാട്ട്, സജീര്‍ കൂവേരി, സി ടി പി ഷാനിദ് എന്നിവരില്‍ നിന്നു പി ടി എ പ്രസിഡന്റ് തഫ്‌ലീം മാണിയാട്ട് ഡിജിറ്റല്‍ ടി വി ഏറ്റുവാങ്ങി.






