പട്ടാമ്പി മുതുതല സ്വദേശി കെ.ആര്‍ ബാലകൃഷ്ണന്‍ ദമാമില്‍ മരിച്ചു

ദമാം: പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി കെ.ആര്‍ ബാലകൃഷ്ണന്‍ (60) ദമാമില്‍ മരിച്ചു. ശ്വാസ തടസം ശക്തമായതിനെ തുടര്‍ന്ന് ദമാം മുവാസാത്ത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

ഭാര്യ പുഷ്പ, മക്കള്‍: മിഥുന്‍, സ്വപ്ന. ദമാം മുവാസാത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിരിക്കുന്ന മൃതദേഹത്തിന്റെ നടപടികള്‍ നവോദയ ജീവകാരുണ്യ പ്രവര്‍ത്തകര്‍ പൂര്‍ത്തീകരിച്ചുവരുന്നു.