ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് കോവിഡ് ടെസ്റ്റ് തീരുമാനം പിന്‍വലിക്കണം: ജിദ്ദാ ഐസിഎഫ്

ജിദ്ദ: കോവിഡ് 19 പ്രതിസന്ധിമൂലം നാടണയാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ചെറിയൊരു പ്രതീക്ഷ നല്‍കി ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംവിധാനിച്ചു അവരെ നാട്ടിലെത്തിക്കുവാന്‍  പ്രവാസി കുട്ടായിമകള്‍ സൗകര്യമൊരുക്കുവാനുള്ള കഠിന ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ ജൂണ്‍ 20 മുതല്‍ സംസ്ഥാന ഗവണ്‍മെന്റ് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് ജിദ്ദ ഐ സി എഫ് ആവശ്യപ്പെട്ടു.

സൗദിയിലടക്കം പല രാജ്യങ്ങളിലും നിലവിലെ സാഹചര്യത്തില്‍  അപ്രായോഗീമായ തീരുമാനമാണിത്. ഗര്‍ഭിണികളും രോഗികളും വൃദ്ധരും അടങ്ങുന്ന  ഒട്ടേറെ മലയാളികള്‍ നാടണയാന്‍ അവസരം കാത്ത് കഴിയുന്ന ഈ സാഹചര്യത്തില്‍ കോവിഡ് ടെസ്റ്റ്  നിര്‍ബന്ധമാക്കിയ കേരള ഗവണ്‍മെന്റിന്റെ തീരുമാനം പ്രവാസികള്‍ക്ക് മേല്‍ പ്രതിസന്ധിയും ദുരിതങ്ങളും തീര്‍ക്കുമെന്നും ഐസിഎഫ് വിലയിരുത്തി. തീരുമാനം സര്‍ക്കാരിന്റെ  ഇതുവരെ ചെയ്ത പ്രവര്‍ത്തനത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും ഐസിഎഫ് അഭിപ്രായപ്പെട്ടു. ദുരിതക്കയങ്ങളില്‍പെട്ട പ്രവാസികളെ ആവശ്യമായ സഹായങ്ങള്‍ നല്‍കി നാട്ടിലെത്തിക്കുന്നതിന് പകരം ഇത്തരം തീരുമാനങ്ങളിലൂടെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഐസി എഫ് ആവശ്യപ്പെട്ടു.

ജിദ്ദാ സെന്‍ട്രല്‍ ഭാരവാഹികളായ ഷാഫി മുസ്‌ലിയാര്‍, അബ്ദുല്‍റഹീം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഹസ്സന്‍ സഖാഫി യഹ്‌യ ഖലീല്‍ നൂറാനി, മുഹമ്മദ് അന്‍വരി കൊമ്പം, മുഹ്‌യുദ്ധീന്‍ സഖാഫി, ഹനീഫ പെരിന്തല്‍മണ്ണ, യാസര്‍ അറഫാത്ത്, അബ്ദുല്‍ റസാഖ് തുടങ്ങിയര്‍ സംബന്ധിക്കുകയും ബഷീര്‍ പറവൂര്‍ സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.