കെ. സുധാകരന്‍ എം. പി ഇടപെട്ടു; ട്രെയിന്‍തട്ടി മരിച്ച യുവാവിന്റെ മൃതദ്ദേഹം ജന്മനാട്ടിലെത്തിച്ചു

തലശ്ശേരി: കെ. സുധാകരന്‍ എം. പിയുടെ ഇടപെടല്‍ തലശ്ശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദ്ദേഹം ജന്മനാട്ടിലെത്തിച്ചു.
ബംഗാളി യുവാവ് അബ്ദുല്‍ ഇസ്‌ലാമാണ് ഇക്കഴിഞ്ഞ 4 ന് ട്രെയിന്‍ തട്ടി മരണപ്പെട്ടിരുന്നു. വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദാണ് അബ്ദുള്‍ ഇസ്‌ലാമിന്റെ സ്വദേശം. ലോകസഭ പ്രതിപക്ഷ നേതാവ് ആദില്‍ രഞ്ജന്‍ ചൗധരി കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുകയും കെ. സുധാകരന്‍ എം. പി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിറ്റി ജില്ല പ്രസിഡണ്ട് റനീഷ് കക്കടവത്തിനെ ബന്ധപ്പെടുകയും ബോഡി നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കുവാന്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സജു ചന്ദ്രയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ചില നിയമ തടസങ്ങള്‍ വന്നിരുന്നു.
തലശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവ് വി. രാധാകൃഷ്ണന്‍ മാസ്റ്ററെ കെ. സുധാകരന്‍ എം. പി ഫോണില്‍ ബന്ധപ്പെട്ട് മൃതദ്ദേഹം നാട്ടിലെത്തിക്കുവാനാശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു. നേതാക്കളായ അഡ്വ. സി. ടി സജിത്ത്, വി. സി പ്രസാദ്, ഇ. വിജയ കൃഷ്ണന്‍ എന്നിവരുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് തലശ്ശേരി റെവന്യൂ തഹസില്‍ദാര്‍ പ്രശാന്ത് മുഖാന്തിരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദ്ദേഹം വിട്ടു നല്‍കുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് ബംഗാളിലേക്ക് ആംബുലന്‍സ് വാടകയായി ഒരു ലക്ഷത്തി അയ്യായിരം രൂപ വി. സി പ്രസാദും വിജയകൃഷ്ണനും സമാഹരിച്ചു നല്‍കുകയായിരുന്നു.
എന്‍. എച്ച് ആര്‍. സി സംസ്ഥാന സെക്രട്ടറി ഫസലു, സൗത്ത് ഇന്ത്യ കോഡിനേറ്റര്‍ ഫസലു പട്ടേല്‍, കേരള ചെയര്‍മാന്‍ ഷാനവാസ് മേത്തര്‍, സന്നദ്ധ പ്രവര്‍ത്തകരായ ഷംബ്രീസ്, മൊയ്തു എന്നിവരും വിഷയത്തില്‍ ഇടപെട്ടിരുന്നു.






