വൈദ്യുതി ചാര്‍ജ് കൊള്ള, മുസ്‌ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

തലശ്ശേരി: അന്യായമായ കാരണങ്ങള്‍ നിരത്തി കോവിഡ് കാലത്ത് വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജിനെതിരെ മുസ്‌ലിംലീഗ് തലശ്ശേരി മണ്ഡലം കമ്മിറ്റി പഴയ ബസ് ബസ്റ്റാന്‍ഡ് കെഎസ്ഇബി ഓഫീസിനുമുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമേകേണ്ട ഭരണകൂടം ജനങ്ങളെ കൊള്ളയടിക്കാകും ദ്രോഹിക്കാനുമാണ് ശ്രമിക്കുന്നത്. ജനങ്ങളെ പ്രയാസത്തിലാക്കുന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

തലശ്ശേരി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് പി വി സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് കെ എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് കെ കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. എ പി മഹമൂദ്, എന്‍ മഹമൂദ്, കെ സി അഹമ്മദ്, ബഷീര്‍ ചെറിയണ്ടി, അസീസ് വടക്കുമ്പാട്, ആര്യ ഹുസൈന്‍, ഷാനിദ് മേക്കുന്നു സംസാരിച്ചു. സി കെ പി മമ്മു, അന്‍വര്‍ അഹമ്മദ്, തഫ്‌ലിം മാണിയാട്ട്, എ കെ സക്കരിയ, തസ്‌ലീം ചേറ്റംകുന്ന്, റഷീദ് തലായി, ഷഹബാസ് കായ്യത്ത്, പാലക്കല്‍ സാഹിര്‍, ഇ കെ ജലാല്‍, സാജിത ടീച്ചര്‍, ടി കെ ജമാല്‍, കെ കെ കാലിദ്, അറയിലകത്ത് അബൂട്ടി, യു സി മുസ്തഫ, ടി പി അലി, അമീര്‍ നേതൃത്വം നല്‍കി.