ബേപ്പൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍

അഷ്ഫിന്‍

റിയാദ്: ബേപ്പൂര്‍ മണ്ഡലത്തിലെ കെ.എം.സി.സി പ്രവര്‍ത്തകരുടെയും ഘടകങ്ങളുടെയും കൂട്ടായ്മയായ ബേപ്പൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അഷ്‌റഫ് വേങ്ങാട്ടും (റിയാദ്), ജനറല്‍ സെക്രട്ടറിയായി സിദ്ദീഖ് പാണ്ടികശാലയും (ദമാം), ട്രഷററായി നാസര്‍ മുല്ലക്കലും (ദുബൈ), ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഷാഹുല്‍ ബേപ്പൂരിനെയും (കുവൈത്ത്) ഉപദേശക സമിതി ചെയര്‍മാനായി അബ്ദുല്‍ അസീസ് കറുത്തേടത്തിനെയും (ഖത്തര്‍) തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടുമാരായി അഷ്‌റഫ് നല്ലളം (ജിദ്ദ), ഷാനവാസ് സി.പി (ഖത്തര്‍), അയ്യൂബ് കല്ലട (ദുബൈ), സലീം എം.എല്‍.സി (കുവൈത്ത്), റാഷിദ് തങ്ങള്‍ (റാസല്‍ ഖൈമ) എന്നിവരെയും സെക്രട്ടറിമാരായി അക്ബര്‍ വേങ്ങാട്ട് (റിയാദ്), പി.ടി. സലാം (അബൂദാബി), സിദ്ദീഖ് മുണ്ടോളി (കുവൈത്ത്), സൈനുല്‍ ആബിദീന്‍ (ജിദ്ദ), മുസ്തഫ നല്ലളം (ദുബൈ) എന്നിവരെയും തെരഞ്ഞെടുത്തു.

എം.മൊയ്തീന്‍ കോയ (റിയാദ്), അബ്ദുറഹ്‌മാന്‍ ഫറോക്ക് (റിയാദ്), ഇ.കെ അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), മാമു നിസാര്‍ (ദമാം), ഷംസു മാത്തോട്ടം (ദുബൈ), അലി അക്ബര്‍ കറുത്തേടത്ത് (കുവൈത്ത്), അബ്ദുല്‍ അസീസ് പള്ളിക്കര (ജിദ്ദ), അബ്ദുല്‍ സലീം പി (ബഹ്‌റൈന്‍), ജംഷീര്‍ (അബൂദാബി), മുജീബ് കടലുണ്ടി (ഒമാന്‍) എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
ബേപ്പൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.സി അഹമ്മദ് കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി എം മുഹമ്മദ് കോയ ഹാജി, ട്രഷറര്‍ ആരിഫ് തങ്ങള്‍, കെ.എം.സി.സി കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ആലിക്കുട്ടി എന്നിവര്‍ രക്ഷാധികാരികളുമാണ്.

ബേപ്പൂര്‍ മണ്ഡലം മുസ്‌ലീം ലീഗ് പ്രസിഡണ്ട് പി.സി അഹമ്മദ് കുട്ടി ഹാജിയാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് കോയ ഹാജി, വൈസ് പ്രസിഡണ്ടുമാരായ കെ.കെ ആലിക്കുട്ടി, പി ആസിഫ്, സെക്രട്ടറിമാരായ എന്‍.കെ ബിച്ചിക്കോയ, എ.അഹമ്മദ് കോയ, ഗ്‌ളോബല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് കറുത്തേടത്ത്, റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.മൊയ്തീന്‍ കോയ സംബന്ധിച്ചു. ഗ്‌ളോബല്‍ കെ.എം.സി.സി സംവിധാനത്തില്‍ ആദ്യമായി രൂപീകരിച്ച കമ്മിറ്റിക്ക് കീഴില്‍ വിവിധ ഘടകങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. കോവിഡുമായി ബന്ധപ്പെട്ട് ഭക്ഷണ കിറ്റ് വിതരണം, നാട്ടിലും വിദേശത്തുനിന്നുമായി അവശ്യമരുന്നെത്തിച്ചു നല്‍കുക, കോവിഡ് രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും ബോധവല്‍ക്കരണം, ടെലികെയര്‍ സേവനം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്.