ഒളിമ്പ്യാഡില്‍ മികച്ച നേട്ടവുമായി സൗദി വിദ്യാര്‍ഥികള്‍

റിയാദ്: വിദ്യാര്‍ത്ഥികളുടെ കഴിവുകളും സര്‍ഗാത്മകതയും വികസിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര നേട്ടവുമായി സൗദി വിദ്യാര്‍ഥികള്‍. കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷനു കീഴില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകളും സര്‍ഗാത്മകതയും വികസിപ്പിക്കുന്നതിലാണ് സൗദി വിദ്യാര്‍ത്ഥികള്‍ നേട്ടം കൈവരിച്ചത്.

ഓണ്‍ലൈനിലൂടെ നടന്ന ഏഷ്യന്‍ പസഫിക് മാത്തമാറ്റിക്‌സ് ഒളിമ്പ്യാഡിലാണ് അഭൂതപൂര്‍വമായ അന്താരാഷ്ട്ര ശാസ്ത്ര നേട്ടം കൈവരിച്ചത്. വിദ്യാര്‍ത്ഥികള്‍ 7 അന്താരാഷ്ട്ര മെഡലുകളും അഭിനന്ദന സര്‍ട്ടിഫിക്കറ്റുകളും നേടി. 2011 മുതല്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു ഏഷ്യ പസഫിക് മാത്തമാറ്റിക്‌സ് മത്സരവേദിയില്‍ വിദ്യാര്‍ഥികള്‍ എത്താറുണ്ട്. 38 രാജ്യങ്ങളില്‍ നിന്നായി 337 വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരിച്ചാണ് ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചത്. രാജ്യാടിസ്ഥാനത്തില്‍ സൗദി 15ാം സ്ഥാനമാണ് കൈവരിച്ചത്.