“തൂവാല ഫെയ്‌സ്മാസ്‌ക്” പരിഹസിച്ചയാളെ പിടികൂടാന്‍ ഉത്തരവ്

റിയാദ്: തൂവാല ഉപയോഗിച്ച് ഫെയ്‌സ് മാസ്‌ക് ധരിച്ച വിദേശ തൊഴിലാളിയെ ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്തയാളെ പിടികൂടാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

തൂവാല ഉപയോഗിച്ച് ഫെയ്‌സ് മാസ്‌ക് ധരിച്ചു പുറത്തിറങ്ങിയ വിദേശിയെ അടിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതേതുടര്‍ന്നാണ് പ്രതിയെ പിടികൂടി പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുവാന്‍ ഉത്തരവിട്ടത്.