മക്ക, ജിദ്ദ എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ ഭാഗികമായി പ്രവൃത്തിച്ചു തുടങ്ങി

ജിദ്ദ: കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പാക്കിയ കര്‍ഫ്യുവിനെ തുടര്‍ന്ന് ഭാഗമായി അടച്ചിട്ട മക്കയിലെയും ജിദ്ദയിലെയും ഏതാനും ഹോട്ടലുകള്‍ വളരെ നേരിയ തോതില്‍ പ്രവൃത്തിക്കുവാന്‍ തുടങ്ങിയതായി അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട ചെയ്തു.
അഞ്ച് ശതമാനം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിന് വേണ്ടിയോ, ടൂറിസ്റ്റുകളായോ വരുന്നവരെ മാത്രമാണ് സ്വീകരിക്കുക. എന്നാല്‍ ചില ഹോട്ടലുകള്‍ പ്രവൃത്തിക്കുന്നത് ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയല്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ ക്വാറന്റെന്‍ സെന്റെറുകളായാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.






