സുരക്ഷാ വിഭാഗത്തിന്റെ ജാക്കറ്റ് അണിഞ്ഞു നൃത്തം: യുവതിയും കൂട്ടാളികളും പിടിയില്‍

സുരക്ഷാ വിഭാഗത്തിന്റെ ജാക്കറ്റ് അണിഞ്ഞു നൃത്തം: യുവതിയും കൂട്ടാളികളും പിടിയില്‍
റിയാദ്: റിയാദില്‍ കാറിന്റെ മുകളില്‍ കയറി സുരക്ഷാ വിഭാഗത്തിന്റെ ജാക്കറ്റ് അണിഞ്ഞു തൃത്തം ചെയ്ത യുവതിയെയും യുവതിയുടെ കൂടെ ഡാന്‍സ് ചെയ്ത ഏതാനും യുവാക്കളെയും റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

പൊതു സുരക്ഷാ വിഭാഗത്തിന്റെ ജാക്കറ്റ് അണിഞ്ഞ് ഡാന്‍സ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ യുവതിയെയും യുവാക്കളേയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയിരിക്കയാണ്.