മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി റിയാദില്‍ നിര്യതനായി

റിയാദ്: മഞ്ചേരി ആനക്കയം സ്വദേശി കുന്നക്കാടന്‍ അബ്ബാസ് (54)  റിയാദ് മലസ് നാഷണല്‍ കെയര്‍  ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ നിര്യാതനായി.

കുന്നക്കാടന്‍ അസൈനാര്‍ – ഫാത്തിമ  ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാക്കിറബീഗം.  മക്കള്‍: ഷിബിന, അന്‍സിന.

മയ്യിത്ത്  ഖബറടക്ക  നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്  ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെയും ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കലിന്റെയും നേതൃത്വത്തില്‍ പ്രവത്തകര്‍ രംഗത്തുണ്ട്.