സൗദിയില്‍ കോവിഡ് മൂലം ഇന്ന് 34 മരണം, 3369 പുതിയ രോഗികള്‍, 1707 പേര്‍ പുതുതായി രോഗമുക്തി നേടി

റിയാദ്: സൗദിയില്‍ പുതുതായി 3,369 പേരില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,05,283 ആയി. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 34 പേരാണ്. ഇതോടെ സൗദിയില്‍ കോവിഡ് രോഗം മൂലം മൊത്തം മരിച്ചവരുടെ എണ്ണം 746ആയി. ഇന്ന് രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത് 1707 പേരാണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 74,524 ആയിട്ടുണ്ട്.

റിയാദ്: 746, ജിദ്ദ: 577, മക്ക: 376, ദമ്മാം: 301, ഹുഫൂഫ്: 241, ഖത്തീഫ്: 224, അല്‍ക്കോബാര്‍: 180, മദീന: 124, മറ്റുള്ള സിറ്റികളില്‍ 100 ന് താഴെയുമാണ് ഇന്ന് കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.