തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളികള്‍ തുറക്കില്ല

തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിയിലെ 51 പള്ളികള്‍ നിലവിലുള്ള സാഹചര്യത്തില്‍ മറ്റൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കേണ്ടതില്ലെന്ന് തലശ്ശേരി സംയുക്ത മുസ്‌ലിം ജമാഅത്ത് തീരുമാനിച്ചു.

സര്‍ക്കാര്‍ കര്‍ശന നിബന്ധനകളോട് കൂടി തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും കോവിഡ് വ്യാപനം ആശങ്ക ഉളവാക്കിയ സാഹചരുത്തിലാണ് ജമാഅത്ത് കമ്മിറ്റി പ്രസ്തുത തീരുമാനമെടുത്തത്. മഴക്കാല ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും കുട്ടികളുടെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസത്തിന്റെയും പഠന കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണമെന്നും ജമാഅത്ത് പള്ളികമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.

ജമാഅത്തിന്റെ തീരുമാനങ്ങള്‍ പാലിക്കുന്നതിന് പള്ളിക്കമ്മിറ്റികളും വിശ്വാസികളും ജാഗ്രത പുലര്‍ത്തണമെന്ന് ഖാസി ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, ജമാഅത്ത് പ്രസിഡന്റ അഡ്വ: സി.ഒ.ടി ഉമ്മര്‍, ജനറല്‍ സിക്രട്ടറി അഡ്വ: പി.വി സൈനുദ്ദീന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.