കൊറോണ വൈറസിനെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഫീല്‍ഡ് ഹോസ്പിറ്റലിന്റെ ട്രയല്‍ ഓപ്പറേഷന്‍ ജിദ്ദയില്‍ ആരംഭിച്ചു

ജിദ്ദ: ഉയര്‍ന്നുവരുന്ന കൊറോണ വൈറസിനെ (കോവിഡ് -19) കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഫീല്‍ഡ് ഹോസ്പിറ്റലിന്റെ ട്രയല്‍ ഓപ്പറേഷന്‍ ആരംഭിച്ചിട്ടുള്ളത്. ഇന്നലെ (ഞായറാഴ്ച) മുതലാണ് ഫീല്‍ഡ് ഹോസ്പിറ്റലിന്റെ ട്രയല്‍ ഓപ്പറേഷന്‍ ആരംഭിച്ചത്. വടക്കന്‍ ജിദ്ദയിലെ എക്‌സിബിഷന്‍ സെന്ററിന്റെ സ്ഥലത്താണ് ഫീല്‍ഡ് ഹോസ്പിറ്ററ്റല്‍ സ്ഥാപിച്ചിട്ടുള്ളത്.

ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് വൈദ്യസഹായം ഇവിടെ ഒരുക്കിയിട്ടുണ്ട്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളുടെ കാര്യക്ഷമതയും സന്നദ്ധതയും ഉറപ്പുവരുത്തുന്നതിനായി 20 കിടക്കകള്‍ എന്ന ലക്ഷ്യത്തോടെ തുടക്കത്തില്‍ നടത്തിയ പരീക്ഷണ പ്രവര്‍ത്തനമാണ് ഒന്നാംഘട്ട ട്രയല്‍ ഓപ്പറേഷനില്‍ ഉള്‍പ്പെടുക.