കൊറോണ മുന്‍കരുതല്‍ നടപടി: ജിദ്ദയിലെ ബാബുമക്ക മാര്‍ക്കറ്റ് അടച്ചു

ജിദ്ദ: കൊറോണ വൈറസ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജിദ്ദയിലെ പുരാണ മാര്‍ക്കറ്റായ ബാബുമക്ക മാര്‍ക്കറ്റ് അടച്ചതായി ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു.
വൈറസ് വ്യാപനത്തിനെതിരെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ അകലം പാലിക്കുക എന്ന മുന്‍കരുതല്‍ സ്വീകരിക്കാതെ നൂറുകണക്കിന് ജനങ്ങള്‍ സദാസമയവും എല്ലാ ദിവസങ്ങളിലും വന്നുപോകുന്നതിനാലാണ് ബാബുമക്ക മാര്‍ക്കറ്റ് അടച്ചതെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
ബാബുമക്ക മാര്‍ക്കറ്റുകളില്‍ ജനങ്ങളുടെ വന്‍തിരക്ക് അടയാളപ്പെടുത്തുന്ന വീഡിയോകളും ഫോട്ടോകളും മുമ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇനി എന്നാണ് മാര്‍ക്കറ്റ് തുറക്കുക എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.






