പത്തനംതിട്ട സ്വദേശി ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ജിദ്ദ: പത്തനംതിട്ട മല്ലപ്പള്ളി താലൂക്കില്‍ വായ്പ്പൂര് പുത്തന്‍പറമ്പില്‍ അഹ്‌മദ് സാലി – ഫാത്തിമാ ദമ്പതികളുടെ മകന്‍ താജുദ്ദീന്‍ പി.എ (52) ജിദ്ദയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

കോവിഡ് ബാധിച്ച് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ. അബ്ദുറഹ്‌മാന്റെ സഹോദര പുത്രനാണ്. കെ.എം.സി.സി, പത്തനംതിട്ട ജില്ലാ സംഗമം തുടങ്ങിയ സംഘടനകളില്‍ അംഗമായിരുന്നു.  തുടര്‍നടപടികള്‍ക്കായി കെ.എം.സി.സി നേതൃത്വവും, പത്തനംതിട്ട ജില്ലാ സംഗമം ഭാരവാഹികളും രംഗത്തുണ്ട്. ഭാര്യ: ജാസ്മിന്‍. മകന്‍: തൗഫീഖ്.