24 മണിക്കൂറിനിടെ സൗദിയില്‍ 3045 പേരില്‍കൂടി കൊവിഡ് സ്ഥിരീകരിച്ചു

റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയില്‍ 3045 പേരില്‍കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതോടെ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് മുതല്‍ ഇതുവരെയായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം രോഗബാധികരുടെ എണ്ണം 1,01,914 ആയി. സൗദി ആരോഗ്യ മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ന് 36 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരുകട എണ്ണം 712 ആയി. 1026 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തരായവരുടെ എണ്ണം 72,817 ആണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും കൂടുതല്‍ റിയാദില്‍ 717 പേര്‍ക്കാണ്. മക്ക: 623, ജിദ്ദ: 351, ദമ്മാം: 257, ഹുഫൂഫ്: 132, ഖത്തീഫ്: 120, മദിന: 110, മറ്റിടങ്ങളില്‍ നൂറിന് താഴെയുമാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.






