മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19; രോഗം സ്ഥിരീകരിച്ചത് ഇടയില്‍പീടിക സ്വദേശിക്ക്

മാഹി: മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പീടിക സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രണ്ടിന് നാട്ടില്‍ എത്തിയ ശേഷം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടാം തിയതി രാത്രി കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ തിരിച്ചെത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ മാഹിയിലെത്തി. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ലെന്ന് മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു.






