കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി മഹായില്‍ കുഴഞ്ഞുവീണ് മരിച്ചു

അസീര്‍: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കില്‍ തഴവ പഞ്ചായത്തിലെ മണപ്പള്ളി സ്വദേശി എം സുബൈര്‍(55) അസീറിലെ മഹായില്‍ കുഴഞ്ഞുവീണ് മരിച്ചു. ശ്വാസം മുട്ടലടക്കമുള്ള ഹൃദയ സംബന്ധമായ അസുഖമാണ് മരണ കാരണം. എന്നാല്‍ കൊറോണ രോഗം സ്ഥിരീകരിച്ചിട്ടില്ല.

35 വര്‍ഷത്തോളം മഹായില്‍ അസീര്‍ ബാരിക്കിലാണ് ജോലിചെയ്തിരുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയിലായിരുന്നു. സാമൂഹിക സാംസ്‌ക്കാരിക മേഖലയിലടക്കം എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന വ്യക്തിയായിരുന്നു. കെ.എം.സി.സിയുടെ സജജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം ബാരിക്ക് ജനറല്‍ ംശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷി7ിരിക്കുന്നു.

ഭാര്യ: ഷക്കീല. മകള്‍: സുല്‍ത്താന ഫാത്തിമ(പത്താം ക്‌ളാസില്‍ പരീക്ഷ കഴിഞ്ഞിരിക്കുന്നു).