കൊറോണ പരിശോധന ചെലവുകള്‍ കണക്കാക്കുന്നത് പ്രയാസകരം: ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി

ജിദ്ദ: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളിലും, മന്ത്രാലയം അംഗീകാരം നല്‍കിയ സ്വകാര്യ മേഖലകളിലെ ലബോറട്ടറികളിലും നടക്കുന്ന കോവിഡ് ടെസ്റ്റ് പി.സി.ആര്‍ (പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ആണെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി.
സര്‍ക്കാര്‍ തലത്തില്‍ കൊറോണ വൈറസ് സാന്നിധ്യം അറിയുന്നതിന് നടത്തുന്ന മൊത്തം ടെസ്റ്റുകളുടെ ചിലവുകള്‍ കണക്കാക്കുന്നത് പ്രയാസകരമാണ്. കൊറോണ വൈറസിന്റെ സാന്നിധ്യമറിയുന്നതിനുള്ള പരിശോധനയുടെ ചിലവ് സ്വകാര്യ ആശുപത്രികളിലെ ലാബുകളില്‍ 1450 റിയാലാണ്. സാംപിളുകള്‍ എടുക്കാതെ പരിശോധനക്ക് 650 മുതല്‍ 950 റിയാല്‍ വരെ ചിലവ് വരും. ഒരു ദിവസം സകാര്യ ലബോറട്ടറികളില്‍ 1500 മുതല്‍ 2000 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.





