പണം തട്ടുന്ന വ്യാജ ആപ്‌ളികേഷനുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൗദി ബാങ്കുകള്‍

റിയാദ്: ബാങ്കുകളുടെ പേരിലുള്ള വ്യാജ ആപ്‌ളിക്കേഷനുകള്‍ക്കെതിരെ ജാഗ്രതവേണമെന്ന് സൗദി ബാങ്കുകള്‍. വ്യാജന്‍മാര്‍ വ്യക്തിഗത വിവരങ്ങളും ബാങ്കുകളുടെ സ്വകാര്യ ഡാറ്റകളും ചോര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ ഉപഭോക്താക്കള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും സൗദി ബാങ്കിംഗ് ഇന്‍ഫര്‍മേഷന്‍ ആന്റ് അവേര്‍നെസ് സമിതി മുന്നറിയിപ്പ് നല്‍കി.