വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തലശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വൈ.എസ്.ആര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ചെറുവാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.അസ്‌ന, കുടുംബശ്രീ ബാലസഭ അംഗങ്ങള്‍ങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി.
കേരള വൈ എസ് ആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റോബര്‍ട്ട് വെള്ളാംവെള്ളി അധ്യക്ഷത വഹിച്ചു. കെ കെ അനന്തന്‍, ബിനു പാറായി, സുരേഷ് കുറ്റിയന്‍, ബേബി ആല്‍ബര്‍ട്ട്, അമല്‍ജിത്ത് സി. പി, ഷൈജുപിള്ള, അക്ഷയ്‌നാഥ്, രൂപേഷ് തിരുവോത്ത്, വിജയന്‍ പാട്ടക്ക എന്നിവര്‍ പങ്കെടുത്തു. മാവ്, നെല്ലി, രാമച്ചം, ഞാവല്‍, പ്‌ളാവ് തുടങ്ങിയ 10 ഇനം ഔഷധ ഫല വൃക്ഷതൈകളാണ് വിതരണം ചെയ്തത്. ഇവ പരിസ്ഥിതി ദിനത്തില്‍ മുഴുവന്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും നട്ടുപിടിപ്പിച്ചു.






