ജിദ്ദയില്‍ കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു; മൂന്നു മണിക്ക് ശേഷം സഞ്ചാരനിയന്ത്രണം. റസ്‌റ്റോറന്റുകളിലും കഫേകളും പ്രവൃത്തിക്കുന്നതിനു വിലക്ക്

ജിദ്ദയില്‍ കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു; മൂന്നു മണിക്ക് ശേഷം സഞ്ചാരനിയന്ത്രണം.
റസ്‌റ്റോറന്റുകളിലും കഫേകളും പ്രവൃത്തിക്കുന്നതിനു വിലക്ക്.
റിയാദ്: ജിദ്ദയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഇളവ് ഭാഗികമായി പിന്‍വലിച്ചു. നാളെ(ശനിയാഴ്ച) മുതല്‍ ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് ശേഷം പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പള്ളികളില്‍വെച്ചുള്ള നിസ്‌കാരം, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തനം പാടില്ല. നാളെ (ശനിയാഴ്ച) മുതല്‍ ജൂണ്‍ 20 വരെ നിയന്ത്രണം ഉണ്ടാകും.
കൊറോണ രോഗം സംബന്ധമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും വിധേയമായാണ് കര്‍ഫ്യൂവില്‍ നേരത്തെ നല്‍കിയ ഇളവില്‍ മാറ്റം വരുത്തുന്നത്. ജിദ്ദ നഗരത്തിലെ 15 ദിവസത്തേക്ക് വീണ്ടും കര്‍ഫ്യൂ കര്‍ശനമാക്കാുന്നത്.
റസ്‌റ്റോറന്റുകളിലും കഫേകളും പ്രവൃത്തിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ആഭ്യന്തര വിമാന സര്‍വ്വീസ് തുടരും. കര്‍ഫ്യൂ സമയത്തിന് ജിദ്ദ നഗരത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനു വിലക്കുണ്ടായിരിക്കും. അഞ്ചിലധികം ആളുകളുടെ ഒത്തുചേരലുകള്‍ അനുവദിക്കില്ല.
സൗദിയിലെ മറ്റ് നഗരങ്ങളിലും ഗവര്‍ണറേറ്റുകളും നിലവിലെ സ്ഥിതിയില്‍ മാറ്റമില്ലാതെ തുടരും. ഇനി അഥവാ സൗദിയിലെ മറ്റ് സ്ഥലങ്ങളില്‍ നിലവിലുള്ള കര്‍ഫ്യൂവില്‍ മാറ്റങ്ങള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയം സമവാസമയങ്ങളില്‍ അറിയിക്കും.






