കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യുഎസ്സിലും ലെബനാനിലും കുടുങ്ങിയ പൗരന്‍മാരെ സൗദി തിരികെ എത്തിച്ചു

അസ്മജംഷീദ്
കൊറോണ പകരുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലും, ലെബനനിലും കുടുങ്ങിയ സൗദിപൗരന്‍മാരെയാണ് സൗദി തിരികെ എത്തിച്ചത്. നാല് പ്രത്യേക വിമാനങ്ങളിലായി റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിലാണ് സൗദികള്‍ എത്തിയത്. സൗദി പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ എന്നിവരുടെ കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്.
റിയാദ്: കൊവിഡ്-19 പകര്‍ച്ചവ്യാധി രൂക്ഷമായികൊണ്ടിരിക്കുന്ന അമേരിക്കയിലും, ലെബനനിലും കുടുങ്ങിയ സൗദിപൗരന്‍മാര്‍ നാല് പ്രത്യേക വിമാനങ്ങളിലായി റിയാദ്, ജിദ്ദ വിമാനത്താവളങ്ങളില്‍ ഇറങ്ങിയതായി സൗദിയുടെ ഔദ്യോഗീക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഗോള കൊറോണ പാന്‍ഡമിക്കിനെ തുടര്‍ന്ന് വിദേശത്തുള്ള സൗദി പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാന്‍ എന്നിവരുടെ കര്‍ശന നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്തുന്നത്.
നാല് വിമാനങ്ങളില്‍ രണ്ടെണ്ണം യുഎസ് നഗരങ്ങളായ വാഷിംഗ്ടണ്‍, ഹ്യൂസ്റ്റൺ എന്നിവിടങ്ങളില്‍ നിന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും, യുഎസ് നഗരമായ ന്യൂയോര്‍ക്കില്‍ നിന്നും ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നിന്നുമുള്ള മറ്റു രണ്ട് വിമാനം ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തി. വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, ടൂറിസം മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ വിമാനത്താവളത്തില്‍ തങ്ങളുടെ പൗരന്മാരെ സ്വീകരിച്ചു. കൊറോണ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിക്കുന്നതിനായി ഇവരെ 14 ദിവസം തയ്യാറാക്കിയിരിക്കുന്ന കേന്ദ്രത്തില്‍ ക്വാറന്‍ന്‍ൈറനില്‍ താമസിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം പ്രധിനിധികള്‍ അറിയിച്ചു.






