സമഗ്ര അന്വേഷണം നടത്തണം

തലശ്ശേരി: കൊല്ലം പരവൂർ പുതുക്കുളം സഹകരണ ബാങ്കിലെ ഡെപ്പോസിറ്റ് കളക്ടർ സത്യവതി ബാങ്കിനകത്ത് തീകൊളുത്തി മരിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോ’ ഓ ബേങ്ക് ഡെപ്പോസിറ്റ് കളക്ടേർസ് അസോസിയേഷൻ (കേരളാ ) ജില്ലാ കോ-ഓർഡിനേറ്റർ എ. ഷർമ്മിള ആവശ്യപ്പെട്ടു.

സ്ത്രീകളടക്കം നിരവധി പേരാണ് വിവിധ സഹകരണ ബാങ്കുകളിലായി നിക്ഷേപ പിരിവു കാരായി സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. വർഷങളുടെ സർവ്വീസ് ഉണ്ടായിട്ടും യാതൊരു തൊഴിൽ നിയമങ്ങളുടെയും പരിരക്ഷ ഇവർക്കില്ല. മിക്ക ഭരണ സമിതികളും നിക്ഷേപ പിരിവുകാർക്ക് കിട്ടേണ്ട പ്രമോഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും, പണം വാങ്ങി പാർശ്വവർത്തികളെ വെച്ച് സർക്കാർ ചട്ടങ്ങൾ പോലും കാറ്റിൽ പറത്തുന്നു.ഈ സാഹചര്യത്തിൽ നിക്ഷേപ പിരിവുകാർ നേരിടുന്ന അവഗണനയെപ്പറ്റി പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കണമെന്ന് സി. ബി. ഡി. സി. എ ജില്ല കോ-ഓർഡിനേറ്റർ എ.ഷർമ്മിള ആവശ്യപ്പെട്ടു.