സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് ജൂണ്‍ 10 മുതല്‍ 16 വരെയുള്ള വിമാനങ്ങളുടെ പട്ടിക എംബസി പ്രസിദ്ധപ്പെടുത്തി

ജിദ്ദ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഭാരത സര്‍ക്കാറിന്റെ വന്ദേഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രവാസികളെ കൊണ്ടുപോകുന്ന വിമാനങ്ങളുടെ പുതുക്കിയ വിവരങ്ങള്‍ റിയാദ് ഇന്ത്യന്‍ എംബസി പ്രസിദ്ധപ്പെടുത്തി.

ഇതുപ്രകാരം റിയാദില്‍നിന്നും കോഴിക്കോടേക്ക് ജൂണ്‍ 10നും (എ.ഐ 1954), കണ്ണൂരിലേക്ക് ജൂണ്‍ 11നും(എ.ഐ 1934), തിരുവനന്തപുരത്തേക്ക് ജൂണ്‍ 13നും (എ.ഐ 1940), ജൂണ്‍ 14ന്  കൊച്ചിയിലേക്കും(എ.ഐ 0925) എയര്‍ ഇന്ത്യാ വിമാനമുണ്ടാകും.

ദമ്മാമില്‍നിന്ന് കണ്ണൂരിലേക്ക് (എ.ഐ 1930) ജൂണ്‍ 10, കൊച്ചിയിലേക്ക് ജൂണ്‍ 11(എ.ഐ. 1938), കോഴിക്കോടേക്ക് ജുണ്‍ 13(എ.ഐ 1946), തിരുവനന്തപുരത്തേക്ക് ജൂണ്‍ 15ന് (എ.ഐ 1942) വിമാനസേവനം ഉണ്ടാകും.

ജിദ്ദയില്‍ നിന്നാകട്ടെ ജൂണ്‍ 10, (എ.ഐ 0964) കൊച്ചി. ജുണ്‍ 11 (എ.ഐ 1948) കോഴിക്കോട്. ജുണ്‍ 12 (എ.ഐ 1936) തിരുവനന്തപുരം എന്നിങ്ങനെയാണ് വിമാനങ്ങള്‍.

അതേസമയം ജുണ്‍ 10 (എ.ഐ 1958) റിയാദ് – ഡെല്‍ഹി, ജുണ്‍ 12ന് (എ.ഐ 1944) ദമ്മാം – ബംഗളൂരു, ജുണ്‍ 12ന് (എ.ഐ 1956) റിയാദ് – ഹൈദ്രബാദ്, ജുണ്‍ 13ന് (എ.ഐ 1948) ജിദ്ദ – ബംഗളൂരു, ജുണ്‍ 14ന് (എ.ഐ 0914) ദമ്മാം – ഡെല്‍ഹി, ജുണ്‍ 14ന് (എ.ഐ 1966) ജിദ്ദ – ഹൈദ്രബാദ്, ജുണ്‍ 15ന് (എ.ഐ 1960) റിയാദ് – ബംഗളൂരു, (എ.ഐ 0992) ജിദ്ദ – ഡെല്‍ഹി, ജുണ്‍ 16ന് (എ.ഐ 1946) ദമ്മാം – ഹൈദ്രാബാദ് എന്നിങ്ങനെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിമാന സേവനം ഉണ്ടായിരിക്കുമെന്നും ഇന്ത്യന്‍ എംബസി നല്‍കിയ പട്ടികയില്‍ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം എംബസി നല്‍കിയ പട്ടിക പുതുക്കികൊണ്ടാണ് പുതിയ പട്ടിക നല്‍കിയിട്ടുള്ളത്.

ജുണ്‍ 10, എ.ഐ 1954 റിയാദ് – കോഴിക്കോട്
ജുണ്‍ 10, എ.ഐ 1958 റിയാദ് – ഡെല്‍ഹി
ജുണ്‍ 10, എ.ഐ 1930 ദമ്മാം – കണ്ണൂര്‍
ജുണ്‍ 10, എ.ഐ 0964 ജിദ്ദ – കൊച്ചി
ജുണ്‍ 11, എ.ഐ 1938 ദമ്മാം – കൊച്ചി
ജുണ്‍ 11, എ.ഐ 1934 റിയാദ് – കണ്ണൂര്‍
ജുണ്‍ 11, എ.ഐ 1948 ജിദ്ദ – കോഴിക്കോട്
ജുണ്‍ 12, എ.ഐ 1944 ദമ്മാം – ബംഗളൂരു
ജുണ്‍ 12, എ.ഐ 1956 റിയാദ് – ഹൈദ്രബാദ്
ജുണ്‍ 12, എ.ഐ 1936 ജിദ്ദ – തിരുവനന്തപുരം
ജുണ്‍ 13, എ.ഐ 1940 റിയാദ് – തിരുവനന്തപുരം
ജുണ്‍ 13, എ.ഐ 1946 ദമ്മാം – കോഴിക്കോട്
ജുണ്‍ 13, എ.ഐ 1948 ജിദ്ദ – ബംഗളൂരു
ജുണ്‍ 14, എ.ഐ 0914 ദമ്മാം – ഡെല്‍ഹി
ജുണ്‍ 14, എ.ഐ 1966 ജിദ്ദ – ഹൈദ്രബാദ്
ജുണ്‍ 14, എ.ഐ 0925 റിയാദ് – കൊച്ചി
ജുണ്‍ 15, എ.ഐ 1942 ദമ്മാം – തിരുവനന്തപുരം
ജുണ്‍ 15, എ.ഐ 1960 റിയാദ് – ബംഗളൂരു
ജുണ്‍ 15, എ.ഐ 0992 ജിദ്ദ – ഡെല്‍ഹി
ജുണ്‍ 16, എ.ഐ 1946 ദമ്മാം – ഹൈദ്രാബാദ്