കോൺഗ്രസ് പ്രതിനിധി സംഘത്തിന് സബ് കലക്ടർ അനുമതി നിഷേധിച്ചതായി പരാതി

തലശ്ശേരി : കോൺഗ്രസ് പ്രതിനിധി സംഘത്തിന് സബ് കലക്ടർ അനുമതി നിഷേധിച്ചതായി പരാതി. ഇന്നലെ കാലത്ത് 10 മണിക്ക് സബ് കലക്ടറെ കാണാൻ കോൺഗ്രസ് പ്രതിനിധി സംഘത്തിന് അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി സജജീവ് മാറോളി, കെ. പി. സി. സി മെമ്പർ വി. രാധാകൃഷ്ണൻ മാസ്റ്റർ, ഡി. സി. സി സെക്രട്ടറിമാരായ എം. പി അരവിന്ദാക്ഷൻ, അഡ്വ. സി. ടി സജിത്ത് എന്നിവരാണ് കാലത്ത് 10 മണിക്ക് കലക്ടരെ കാണാൻ ഓഫീസിലെത്തിയത്.

തലശ്ശേരി നഗരത്തിൽ വ്യാപകമായി കടകൾ അടച്ചിട്ടതും പുതിയ, പഴയ ബസ്റ്റാന്റുകളിലെ കടകളും പച്ചക്കറി കടകളും അടച്ചിട്ടതും മെയിൻ റോഡിലെ മൊത്ത വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടതും കാരണം ഗ്രാമപ്രദേശങ്ങളിൽ ഭക്ഷ്യസാധനങ്ങൾ എത്തുന്നില്ല . മുൻ കൂട്ടി ബുക്ക് ചെയ്ത ലോറികളിൽ വന്ന സാധനങ്ങൾ ഇറക്കാൻ അനുവദിക്കുന്നില്ല. നഗരത്തിലെ പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ് . അടിയന്തിരമായി എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ ബുദ്ധിമുട്ടിരിക്കുകയാണ്. ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങളിൽ അടിച്ചേൽപിക്കുകയാണ്.

ഇതിനു പുറമെ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കുന്ന കാര്യത്തിൽ ജില്ല ഭരണകൂടവും റെയിൽവെയും തമ്മിൽ യാതൊരു ഏകോപനവുമില്ല. തലശ്ശേരിയിലെ നൂറുക്കണക്കിന് തൊഴിലാളികളെ കോരിച്ചൊരിയുന്ന മഴയത്ത് രണ്ടു തവണ ഇറക്കിവിട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരം തൊഴിലാളികളെ നാട്ടിലെത്തിക്കുവാനാണ് റെയിൽവെ ട്രെയിൻ ഏർപ്പെടുത്തിയത്. പക്ഷെ 700 പേർ മാത്രമായതിനാൽ ട്രെയിൻ റദ്ദു ചെയ്യുകയായിരുന്നുമാണ് ലഭിക്കുന്ന വിവരം. ഇത് ഏകോപനത്തിലുണ്ടായ വീഴ്ചയാണ്.

ഈ കാര്യങ്ങളെല്ലാം കോ വിട്-19 ന്റെ ജില്ല ചുമതല കൂടി വഹിക്കുന്ന സബ് കലക്ടരുമായി സംസാരിക്കാനാണ് കോൺഗ്രസ് പ്രതിനിധി സംഘം കാലത്ത് 10 മണി മുതൽ 11.15 വരെ സബ് കലക്ടറെ കാത്ത് ഓഫീസിനു മുന്നിലെത്തിയത്. നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോണെടുക്കാൻ കലക്ടർ കൂട്ടാക്കിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കലക്ടറുടെ ഓഫീസിൽ നിന്നും വിവരങ്ങളൊന്നും ലഭിച്ചില്ലത്രെ.

കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെട്ട സംഘത്തിന് പൊതു വിഷയങ്ങൾ സംസാരിക്കുവാൻ താൽപര്യം കാണിക്കാത്ത സബ് കലക്ടരുടെ നടപടിയിൽ കോൺഗ്രസ് നേതൃത്വം പ്രതിഷേധിച്ചു. ഈ വിഷയത്തിൽ തലശ്ശേരി എം. എൽ. എ യും നഗരസഭ ചെയർമാനും ഇടപെടണമെന്നും പ്രസ്ഥാവനയിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.