‘ഇലയുണ്ട് സദ്യയില്ല” പ്രതീകാത്മക സമരം സംഘടിപ്പിച്ചു

തലശ്ശേരി: പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റിന്‍ അനുവദിക്കുക, പ്രവാസികളുടെ യാത്രാക്കൂലി സര്‍ക്കാര്‍ വഹിക്കുക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ‘ഇലയുണ്ട് സദ്യയില്ല” എന്ന പ്രതീകാത്മക സമരത്തിന്റെ തലശ്ശേരിയിലെ ഉല്‍ഘാടനം ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. പി. വി സൈനുദ്ദിന്‍ നിര്‍വ്വഹിച്ചു.

ജില്ലാ സിക്രട്ടറി അഡ്വ: കെ.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. മുനവ്വര്‍ അഹമ്മദ് അദ്യക്ഷത വഹിച്ചു. കെ.സി അഹമ്മദ്, സി.കെ.പി മമ്മു, തസ്‌ലീം ചേറ്റംകുന്ന് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ ജലാലു സ്വാഗതം പറഞ്ഞു.